ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: റിയാദില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി റിയാദില്‍ നിര്യാതനായി. ഒറ്റപ്പാലം വരോട് പുതുപറമ്പില്‍ സിദ്ദീഖ് (51) ആണ് ചികിത്സയിലിരിക്കെ ഒലയ്യ എലൈറ്റ് ഹോസ്പിറ്റലില്‍ നിര്യാതനായത്.

ഭാര്യ സുലൈഖ. മക്കള്‍: റസീന മറിയം, മുഹ്സിന, സല്‍മാനുല്‍ ഫാരിസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങളുമായി റിയാദ് പാലക്കാട് ജില്ല കെഎംസിസി, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ പ്രവര്‍ത്തകരായ മാമുക്കോയ, അശറഫ് വെള്ളപ്പാടം, സിദ്ദീഖ് തുവ്വൂര്‍, ദഖവാന്‍ എന്നിവര്‍ രംഗത്തുണ്ട്.