പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

0

റാസല്‍ഖൈമ: പ്രവാസി മലയാളി യുഎഇയിലെ റാസല്‍ഖൈമയില്‍ മരിച്ചു. മലപ്പുറം പട്ടര്‍നടക്കാവ്-മുട്ടിക്കാട് സ്വദേശി തൈവളപ്പില്‍ ഹസൈനാര്‍ (58) ആണ് മരിച്ചത്. എട്ടു മാസം മുമ്പാണ് നാട്ടില്‍ നിന്ന് എത്തിയത്. അടുത്ത മാസങ്ങളില്‍ നാട്ടിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്നു.

36 വര്‍ഷമായി പ്രവാസിയാണ്. ആറു വര്‍ഷമായി മേരീദ് ഫിഷ്മാര്‍ക്കറ്റിലെ റാസ് അല്‍ ഖൈമ മുന്‍സിപ്പാലിറ്റി ജീവനക്കാരനാണ്. ഭാര്യ: സുബൈദ, മക്കള്‍: ഫൈസല്‍, സക്കീന, ഹസീന, മുഹ്‌സിന. മരുമക്കള്‍: സൈനബ, അഷ്‌റഫ്, ഹംസകുട്ടി, ഉമര്‍.