സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി

0

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി എസ് എം അഷറഫ് (52) ആണ് മരിച്ചത്. ദീര്‍ഘകാലം ജുബൈലില്‍ പ്രവാസിയായിരുന്നു.

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ജുബൈല്‍ അനബീബ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: സുബൈദ, ഭാര്യ: ഷീജ അഷറഫ്, മക്കള്‍ അല്‍സാഫി, റാബിയ, മരുമകന്‍: ഉബൈദ്.