പ്രവാസി മലയാളി യുഎഇയില്‍ കടലില്‍ മുങ്ങി മരിച്ചു

0

ഷാര്‍ജ: പ്രവാസി മലയാളി ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് മരിച്ചത്. 24 വയസ്സായിരുന്നു. പെരുന്നാള്‍ അവധിയില്‍ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ എത്തിയ മുഹമ്മദ് എമില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

ഫുജൈറയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.