ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

0

റിയാദ്​: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പെരിന്തൽമണ്ണ പട്ടിക്കാട് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഹനീഫ കാരാട്ടിതൊടി (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജിദ്ദ അൽഖുംമ്രയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. ചെറിയ നെഞ്ച് വേദനയെ തുടർന്ന് ജോലി സ്ഥലത്ത് നിന്നും വിശ്രമിക്കാൻ താമസസ്ഥലത്തേക്ക് പോയ ഇദ്ദേഹം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കൂട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

23 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ മഅനവി കമ്പനി വെയർഹൗസിൽ ജോലി ചെയ്​തുവരികയായിരുന്നു. രപിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞാണി, മാതാവ്: ഖദീജ, ഭാര്യ: ഹസീന, മക്കൾ: ഫർസീൻ, അർഷദ്. സഹോദരങ്ങൾ: മുഹമ്മദ് അലി, മൊയ്തുട്ടി മാനു, ഹുസൈൻ, ആമിന, സുഹ്‌റ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.