യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

0

അജ്‍മാന്‍: യുഎഇയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കാസർഗോഡ് തളങ്കര പള്ളിക്കാൽ സ്വദേശി അബ്‍ദുല്‍ മുനീറാണ് (59) മരിച്ചത്. പത്തൊൻപത് വർഷമായി ഷാർജ ഗൾഫ് ഏഷ്യൻ സ്കൂൾ അഡ്‍മിൻ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു.

കൊവിഡ് ബാധിച്ച് കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയാണ് അജ്‍മാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം അജ്‍മാനിലാണ്.