വാഹനാപകടത്തിൽ പരിക്ക്; ദുബായിൽ മലയാളിക്ക് 4 കോടി നഷ്ടപരിഹാരം

0

കുന്നംകുളം ∙ ദുബായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചേലക്കര സ്വദേശിക്കു 4.14 കോടി രൂപ നഷ്ടപരിഹാരം. ചേലക്കര പങ്ങാരപ്പിള്ളി തോട്ടത്തിൽ ഉമ്മറിന്റെ മകൻ ലത്തീഫിനാണ് (35) ഇൻഷുറൻസ് തുക ലഭിക്കുക. അപകടത്തെത്തുടർന്ന് ഒന്നേകാൽ വർഷത്തോളമായി ലത്തീഫ് വീൽ ചെയറിലാണ്.

2019 ജനുവരി 14ന് ദുബായിലെ ജബൽഅലിക്കു സമീപത്തായിരുന്നു അപകടം. കോൺക്രീറ്റ് മിക്സിങ് യൂണിറ്റിൽ സൈറ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കെട്ടിട നിർമാണ സ്ഥലത്തേക്കു കോൺക്രീറ്റ് നിറച്ച വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ലോറി മറിഞ്ഞു. ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതായിരുന്നു അപകടക‍ാരണം.

സാരമമായി പരുക്കേറ്റ ലത്തീഫിനെ ദുബായിലെ എൻഎംസി റോയൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എന്നാൽ, സുഷുമ്ന നാഡിയിലേറ്റ തകരാർ മൂലം ശരീരം തളർന്ന നിലയിലായി. വെല്ലൂർ മെഡിക്കൽ കോളജിലേക്കും പിന്നീടു തിരൂർ സിഎസ്ഐ ആശുപത്രിയിലേക്കും ലത്തീഫിനെ മാറ്റി.

അപകടത്തിനിടയാക്കിയ വാഹനമോടിച്ച ഡ്രൈവർ പിഴയടച്ചു കുറ്റവിമുക്തനായെന്ന വിവരം ലത്തീഫ് അറിയ‍ുന്നത് ആശുപത്രിയിൽ വച്ചാണ്. തുടർന്ന് അപ്പീൽ നൽകുകയായിരുന്നു.