പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയില്‍

0

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒമാനിലെ നിസ്വയിലാണ് പത്തനംതിട്ട കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയെ(33) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പാണ് നിസ്‍‍വയിലെത്തിയത്. ജെ സി ബി ഓപ്പറേറ്ററായിരുന്നു.

മരിക്കാന്‍ പോകുകയാണെന്ന് വെള്ളിയാഴ്ച രാത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം ജെ സി ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങി മരിക്കുകയായിരുന്നു. അവിവാഹിതനാണ്. നിസ്‍‍വ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.