കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി സലാലയില്‍ മരണപ്പെട്ടു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവില്‍ മുരളീധരനാണ് (67) സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ മരണപ്പെട്ടത്.

കഴിഞ്ഞ ഒരു മാസത്തോളമായി സലാലയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.