കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു

0

റിയാദ്: പനി ബാധിച്ച് താമസസ്ഥലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലപ്പുറം വേങ്ങര സ്വദേശി മരിച്ചു. സൗദി അറേബ്യയിലെ ശുഖൈഖിന് സമീപം ഹറൈദയില്‍ ബ്രോസ്റ്റഡ് കടയില്‍ ജീവനക്കാരനായ വേങ്ങര കണ്ണാടിപ്പടി സ്വദേശി പക്കിയന്‍ മരക്കാര്‍ കുട്ടി (55) ആണ് മരിച്ചത്. പനി ബാധിച്ച് ആദ്യം ഖഅ്മ ജനറല്‍ ആശുപത്രിയില്‍ തേടിയിരുന്നു.

കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ താമസസ്ഥലത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും താമസസ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഖഹ്മ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

പിതാവ്: കൂനായില്‍ യൂസുഫ്, മാതാവ്: ആമി പൂവഞ്ചേരി, ഭാര്യ: അസ്മാബി, മക്കള്‍: മുഹമ്മദ് അമീന്‍ യൂസുഫ്, അന്നത്ത് ഫാത്തിമ, അംനാ ശറിന്‍, അംനാ ജബിന്‍, മരുമകന്‍: യാസര്‍ ചുഴലി മൂന്നിയ്യൂന്‍. സഹോദരി: റസിയ.