മലയാളി യുവതി യുഎഇയില്‍ മുങ്ങിമരിച്ചു

0

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്‍സ മഹ്‍റൂഫ് (32) ആണ് മരിച്ചത്. ഉമ്മുല്‍ഖുവൈന്‍ ബീച്ച് ഹോട്ടലിന് സമീപത്തായിരുന്നു അപകടം.

അജ്‍മാനില്‍ താമസിച്ചിരുന്ന റഫ്‍സയും ഭര്‍ത്താവും, നാലും എട്ടും വയസുള്ള കുട്ടികളുമടങ്ങുന്ന കുടുംബം, രാവിലെ കടലില്‍ കുളിക്കാന്‍ വന്നതായിരുന്നു. ഭര്‍ത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെട്ടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റഫ്‍സക്ക് ജീവന്‍ നഷ്‍ടമായത്. ഷാര്‍ജ ഇത്തിസാലാത്ത് ജീവനക്കാരന്‍ മഹ്‍റൂഫാണ് ഭര്‍ത്താവ്. മക്കള്‍ – ആമിര്‍ മഹ്‍റൂഫ്, ഐറ മഹ്‍റൂഫ്.

ഉമ്മുല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.