പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0

ദോഹ: ഇടുക്കി സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു. ബാലഗ്രാം കരുണാപുരം സ്വദേശി ഹാഷിം അബ്‍ദുല്‍ ഹഖ് (35) ആണ് ദോഹയില്‍ മരിച്ചത്. അക്രോബാറ്റ് ലിമോസിന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അല്‍ ദാഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അല്‍ഖോര്‍ മോര്‍ച്ചറിയില്‍. അവിവാഹിതനാണ്

പിതാവ് – അബ്‍ദുല്‍ ഹഖ്. മാതാവ് – റൈഹാനത്ത്. രണ്ട് സഹോദരിമാരുണ്ട്. പൊലീസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്ത് അറിയിച്ചു.