ക്വാലാലംപൂർ എയർപോർട്ട് സുരക്ഷിതമെന്ന് അധികൃതർ

0

കിം ജോങ് നാമിന്റെ മരണത്തിൻറെ പശ്ചാത്തലത്തിൽ വിമാനത്താവളം പരിശോധിച്ച അധികൃതർ ഇവിടം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചു. നാമിൻറെ കൊലയ്ക്കായി ഉപയോഗിച്ച ഉഗ്രവിഷം വിഎക്സിന്റെ അംശം വിമാനത്താവളത്തിൽ ഉണ്ടെന്ന അഭ്യൂഹങ്ങളാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്.
വിമാനത്താവളത്തിൽ അപകടകരമായ യാതൊരു വസ്തുവും ഇല്ലെന്നാണ് സെലങ്കോർ സംസ്ഥാനത്തിന്റെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ സമദ് അറിയിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 13 നാണ് ക്വാലാലംപൂർ എയർപോർട്ടിൽ വച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർദ്ധ സഹോദരൻ കിം ജോങ് നാം കൊലചെയ്യപ്പെട്ടത്. ഉഗ്ര വിഷ സംയുക്തമായ വിഎക്സ് രണ്ട് യുവതികൾ നാമിന്റെ മുഖത്ത് തളിയ്ക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് അൽപ സമയത്തിനകം നാം മരിച്ചു വീഴുകയും ചെയ്തു.