നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

0

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു മരണം.

തെണ്ണൂറുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട വില്ലനായിരുന്ന കൊല്ലം അജിത്ത് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 500 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുകയും രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. സഹസംവിധായകനാകാന്‍ പത്മരാജന്റെ അടുത്ത് എത്തിയ അജിത്ത് അദ്ദേഹത്തിന്റെ തന്നെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിലൂടെ നടനാകുകയായിരുന്നു. തുടര്‍ന്നു പത്മരാജന്റെ ചിത്രങ്ങളില്‍ എല്ലാം അദ്ദേഹം അജിത്തിനായി ഒരു വേഷം കരുതിരുന്നു. 1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന് സിനിമയിലൂടെ അജിത്ത് നായകാനായി. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് അവാസനമായി അഭിനയിച്ച ചിത്രം. ഭാര്യ പ്രമീള, മക്കള്‍ ഗായത്രി, ശ്രീഹരി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.