ഇന്ത്യയിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒന്നാം സ്ഥാനം കൊല്ലത്തിന്

0

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒന്നാം സ്ഥാനം കൊല്ലത്തിന്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 1194.3 ആണ് കൊല്ലത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക്.  ഡെൽഹിയിൽ ഇത് 1066.2 ആണ്.  കഴിഞ്ഞ വർഷം മാത്രം കൊല്ലത്ത് ആകെ നടന്നത് 13,257 കുറ്റകൃത്യങ്ങളാണ്. ഇത് ഇന്ത്യയിൽ നടന്ന ആകെ കുറ്റകൃത്യങ്ങളിൽ 2 ശതമാനമാണ്!!
സ്ത്രീകൾക്കെതിരായി 172 അതിക്രമങ്ങളാണ് കൊല്ലത്ത് നടന്നത് . 221 കേസുകളാണ് ഗാർഹിക പീഢനം സംബന്ധിച്ച് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
2012ൽ യാഹൂ പുറത്തുവിട്ട പട്ടികയിൽ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇന്ത്യയിലെ 20 നഗരങ്ങളിലൊന്നായി കൊല്ലത്തെയും ഉൾപ്പെടുത്തിയിരുന്നു. അതിന് പുറമെയാണ് ഇപ്പോൾ ഈ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്.
സംഘർഷം, കലാപം എന്നിവയുമായി ബന്ധപ്പെട്ട് 217 കേസുകളാണ് കൊല്ലം ജില്ലയിൽ റെജിസ്റ്റർ ചെയ്തത്.