സഞ്ചാരികൾക്ക് ഇ-വിസ ഒരുക്കി മലേഷ്യ

0

മലേഷ്യയിലേക്ക് ചൈനീസ് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മലേഷ്യൻ ഗവൺമെന്റ് ഒരുക്കിയ ഇ-വിസ പ്രോഗ്രാമിന് മികച്ച സ്വീകരണം. ആദ്യ ഘട്ടത്തിൽ മെയിൻ ലാന്റ് ചൈനയിൽ തന്നെ താമസിക്കുന്ന ചൈനക്കാർക്കാണ് ഈ സൗകര്യം ആദ്യഘട്ടത്തിൽ പ്രയോജനപ്പെടുക. പിന്നീട് ഇതിന് പുറത്തുള്ള സഞ്ചാരികൾക്കും അവസാന ഘട്ടത്തിൽ ഇന്ത്യ, മ്യാൻമാർ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ താമസിക്കുന്ന ചൈനക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇവിസ സംവിധാനം യാത്രക്കാർക്കായി ഒരുങ്ങിയത്. മുപ്പത് ദിവസമാണ് ഇവിസയുടെ കാലാവധി.

ഈ ഡിസംബർ 31 വരെ ചൈനീസ് സഞ്ചാരികൾക്കായി 15 ദിവസത്തേക്ക് വിസ-ഫ്രീ എൻട്രിയും ഗവൺമെന്റ് അനുവദിച്ചിട്ടുണ്ട്.

The Minister of Tourism and Culture Malaysia Dato’ Seri Mohamed Nazri Abdul Aziz officially launched Malaysia’s e-Visa programme. The visa exemption and e-Visa programme is introduced by the Malaysian government to facilitate tourists from China travelling to Malaysia.