ഇങ്ങനെയാണ്… ഗ്രേസ് ആന്‍റണി കുമ്പളങ്ങിക്കാരി സിമിയായത്; ഓഡിഷൻ വീഡിയോ

1

കുമ്പളങ്ങി നൈറ്റ്സ് കണ്ടവർക്കാർക്കും തന്നെ അതിലെ കഥാപാത്രങ്ങളെയും അവരുടെ പഞ്ച് ഡയലോഗ്ഗും അത്ര പെട്ടന്നങ്ങു മറക്കാൻ സാധിക്കില്ല. ‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദക്ക് സംസാരിക്കണം’ എന്ന സിമിമോളുടെ ഡയലോഗ് പ്രത്യേകിച്ചും.

ഗ്രേസ് ആന്‍റണിയുടെ ഓഡീഷന്‍ മുതല്‍, പെര്‍ഫോമെന്‍സ് കഴിഞ്ഞ് ഗ്രൂമിങിലേക്ക് കടന്ന് കുമ്പളങ്ങിയിലെ സിമി മോളാവുന്നത് വരെയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭാവന സ്റ്റുഡിയോസിന്‍റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

എറണാകുളം പെരുമ്പിള്ളി സ്വദേശിനിയാണ് ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ ഫഹദിന്റെ ഭാര്യയായി അഭിനയിച്ചത്. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രേസ് ആന്‍റണി വെള്ളിത്തിരയിൽ തന്റെ സ്ഥാനമുറപ്പിച്ച ചിത്രമാണ് ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.