കുട്ടനാട്ടിൽ കൂട്ടത്തോടെ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ

0

കുട്ടനാട്ടിൽ കൂട്ടത്തോടെ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ. 166 പേർക്ക് സിപിഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ഇനി സിപിഐ അംഗമാകും. ഇവർക്ക് 6 മാസത്തിനുശേഷം പൂർണ്ണത്വം നൽകും. ബാക്കിയുള്ളവരെ സിപിഐ അനുഭാവികളായി പരിഗണിക്കും. സിപിഐ ജില്ലാ സെക്രട്ടറി ടിജെ പങ്കെടുത്ത കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാളെ സിപിഐ ജില്ലാ കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

നേതൃത്വത്തിന് വഴങ്ങാത്തവരെ ഒഴിവാക്കുകയാണെന്നും അർഹതയുള്ള പലരെയും ഏരിയ, ലോക്കൽ നേതൃത്വങ്ങൾ നിന്ന് ഒഴിവാക്കിയെന്നുമാണ് പാർട്ടി വിടുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞത്. ‘രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരെ ഇജകങ പ്രവർത്തകർ തന്നെ മർദ്ദിച്ചു. വ്യാജ പ്രചരണങ്ങൾ നടത്തി ദ്രോഹിക്കുകയാണ്. പ്രശ്‌നങ്ങൾ കാണിച്ച് സംസ്ഥാന നേതൃത്വത്തിനടക്കം പരാതി നൽകിയിട്ടും പരിഹാരമില്ല’ രാജേന്ദ്രകുമാർ വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസമായി പ്രശ്‌നപരിഹാരത്തിന് കാത്തിരുന്നവരാണ് നിലവിൽ പാർട്ടി വിടുന്നത്. ഇതോടെ രാമങ്കരി പഞ്ചായത്തിൽ സിപിഐഎമ്മിന് മേൽക്കൈ നഷ്ടമാകും. ആകെയുള്ള 13 അംഗങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 9 പേരാണ് പാർട്ടി വിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.