പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു

0

ഒറ്റപ്പാലം ∙ മീറ്റ്നയിൽ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. കളത്തിൽ മണികണ്ഠൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ രശ്മി (33) ആണു മരിച്ചത്.

രാവിലെ പത്തേകാലോടെ വീട്ടുമുറ്റത്തെ തെങ്ങിനു സമീപം പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായ പരുക്കുകളോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.