ചിപ്സ് പാക്കറ്റുകൾ കൊണ്ട് സാരി ഉണ്ടാക്കി യുവതി: വൈറൽ

0

ന്യൂസ്‌പേപ്പർ കൊണ്ട് സാരി ഉടുത്ത് വണ്ടറടുപ്പിച്ചത് കഴിഞ്ഞപ്പോഴിതാ പുതിയൊരു പരീക്ഷണം. ഇനി ചിപ്സ് പാക്കറ്റുകൾ സൂക്ഷിച്ചുവച്ച് അതുകൊണ്ട് സാരി ഉണ്ടാക്കിയാലോ? എന്നാല്‍ അത്തരത്തിൽ മനോഹരമായ ഒരു സാരി ഉണ്ടാക്കി കയ്യടി നേടിയിരിക്കുകയാണ് ഒരു യുവതി.

പാക്കറ്റിന്‍റ ഉൾഭാഗത്തെ സിൽവർ നിറമാണ് സാരിക്ക്. ബോര്‍ഡറിലും പല്ലുവിലും പാക്കറ്റിന്റെ പുറംഭാഗത്തെ നീല നിറം. ഈ സ്റ്റൈലിഷ് സാരിയും ധരിച്ചു നിൽക്കുന്ന യുവതിയേയാണ് വിഡിയോയിൽ കാണാന്‍ സാധിക്കുന്നത്.

വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ കഴിവിനെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി.