ഒലിവ് ഗ്രീൻ മാക്സി ഡ്രസ്സ് ധരിച്ചെത്തിയ മലൈകയെ ട്രോളി ആരാധകർ

0

ബോളിവുഡ് താരം മലൈക അറോറയുടെ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. ഫാഷൻ രംഗത്ത് എന്നും പുതുമ തേടുന്ന താരമാണ് മലൈക. 45കാരിയായ മലൈക ഒലിവ് ഗ്രീൻ മാക്സി ഡ്രസ്സ് ധരിച്ച് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനായി കാറിൽ നിന്നും ഹോട്ടലിലേയ്ക്കിറങ്ങിയപ്പോൾ പലരും താരത്തിന്‍റെ ചിത്രങ്ങൾ എടുത്തിരുന്നു. അത് ചിലർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇത് കണ്ട് ‘നൈറ്റിയാണോ?, മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?, എന്തിന് ശരീരം പ്രദർശിപ്പിക്കുന്നു? തുടങ്ങിയ കമന്‍റുകളുടെ വർഷമായിരുന്നു…
എന്നാൽ കുറച്ചു നാളുകളായി താരം സംഘടിതമായ ആക്രമണങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരിടുന്നുണ്ട്. നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും കമന്റുകളുമായാണ് ഇത്തരം അധിഷേധങ്ങളുമായി പലരും എത്തുന്നത്.