ആദ്യ രാത്രി മുതൽ ഒരു സ്ത്രീ ഛർദ്ദിച്ചാൽ… ‘ഇനി വരും പൂക്കാലം’ യൂട്യൂബിൽ ഹിറ്റാകുന്നു

0

സമൂഹത്തിലെ വൈകൃതകങ്ങൾ തുറന്ന് കാട്ടുന്ന ഒരു ഹ്രസ്വചിത്രം ഇപ്പോൾ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീ ആദ്യ രാത്രി മുതൽ ഛർദ്ദിക്കുകയാണെങ്കിൽ എന്തായിരിക്കും കാരണം എന്നത് പലരും പല കഥകളും ഉണ്ടാക്കി പറയും എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന അല്ലെങ്കിൽ ചിലർക്കെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുള്ള ചില മോശമായ സന്ദർഭങ്ങൾ ജീവിതത്തെ പോലും ബാധിച്ചേക്കാം. അത്തരം ഒരു അനുഭവ കഥയാണ് ‘ഇനി വരും പൂക്കാലം’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിലൂടെ അതുല്യ രാജന്‍റെ സംവിധാനത്തിൽ തുറന്നു കാട്ടുന്നത്.

ചില കാര്യങ്ങൾ സ്ത്രീകൾ സ്ത്രീകളോട് പോലും പറയാൻ മടിക്കുന്ന കാര്യങ്ങളുണ്ടാകും. അത്തരം ഒരു ഗൗരവമുള്ള ഒരു വിഷയമാണ് നർമ്മം കലർത്തി ഷിയാസ് ജാസിന്‍റെ ഛായഗ്രഹണത്തിൽ ശിവൻ സി.പിയുടെ കഥ മുന്നോട്ട് പോകുന്നത്. പൂജ സുചിത്രനാണ് സംഗീതം. നിമ ജിജോ, ബിഥുൽ, ബാബു ചാക്കോ, രേഖ.എം.രവീന്ദ്രൻ, വിഷ്ണു സുരേഷ്, ശ്രീരാഗ് കണ്ണൻ, സുമതി.എം.കൃഷ്ണൻ, കാർത്തു, ഗായത്രി മണികണ്ഠൻ, ഇഷാൻ, മണികണ്ഠൻ എന്നിവരാണ് അഭിനേതാക്കൾ.