സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി മരിച്ചു

0

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കില്‍ മാളിയേക്കല്‍ ഉസ്‍മാന്‍ കോയ (63) ആണ് തിങ്കളാഴ്ച ദോഹയില്‍ മരിച്ചത്. നേരത്തെ കുവൈത്തില്‍ പ്രവാസിയായിരുന്നു.

ദോഹയിലുള്ള മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഭാര്യയ്ക്കൊപ്പം ഖത്തറിലെത്തിയത്. ചെറിയ അറയ്ക്കല്‍ അബ്‍ദുല്ലക്കോയയുടെയും പലാക്കില്‍ മാളിയക്കല്‍ മറിയം ബീവിയുടെയും മകനാണ്. കുഞ്ഞിബി മാമുക്കോയയാണ് ഭാര്യ. മകള്‍ – മറിയം. മരുമകന്‍ – സിഷാന്‍ ഉസ്‍മാന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കി.