പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനിൽ സുജിത് ജോസഫ് (47 ) ആണ് മരണപ്പെട്ടത്. ഭാര്യ – ശോഭ സുജിത്. മക്കൾ – സിറിൽ സുജിത്, ഷോൺ സുജിത്.

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മസ്‌കറ്റിലെ അൽ ഖലീലി യൂണൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സുജിത് ജോസഫ്.