നടി കവിയൂര്‍ പൊന്നമ്മയുടെ വീട് പ്രളയത്തില്‍ ചിന്നഭിന്നമായി

1

കേരളത്തെ നടുക്കിയ പ്രളയത്തില്‍ വീടും വിലപ്പെട്ടവയെല്ലാം നഷ്ടപെട്ടവര്‍ അനവധിയാണ്. അതില്‍ പാവപെട്ടവരും പണക്കാരമുണ്ട്. എന്തിനു സിനിമാതാരങ്ങള്‍ വരെ. നടി കവിയൂര്‍ പൊന്നമ്മയുടെ ആലുവയിലെ വീടും ഇക്കൂട്ടത്തില്‍ ഉള്‍പെടും. 

ആലുവ പുഴയ്ക്ക് അഭിമുഖമായി നിർമിച്ച ശ്രീപാദം എന്ന വീടിന്റെ  താഴത്തെ നില പൂർണമായി മുങ്ങിപ്പോയിരുന്നു. പ്രളയജലം കയറിയിറങ്ങി പോയ ശേഷമുള്ള വീടിന്റെ അവസ്ഥ പരിതാപകരമാണ്.

ഫർണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം എല്ലാം നശിച്ച അവസ്ഥയിലായിരുന്നു. നടിക്ക് ലഭിച്ച പുരസ്കാരങ്ങളും പഴയ ആൽബങ്ങളുമെല്ലാം വെള്ളം കയറി  നശിച്ചു. വീടിന്റെ അകത്തളങ്ങളിൽ എല്ലാം കനത്തിൽ ചെളിയടിഞ്ഞു നശിച്ച നിലയിലാണിപ്പോള്‍.