പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

0

ദോഹ: മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്. ദോഹ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

ദോഹയിലെ ടോപ് ടവര്‍ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു അമീര്‍. ഖത്തര്‍ ഹാന്‍ഡ്ബോള്‍ അസോസിയേഷനില്‍ ജോലി ചെയ്‍തിരുന്ന സി.പി അബ്‍ദുല്ലയാണ് പിതാവ്. മാതാവ് – നസീമ. ഭാര്യ – അര്‍ശിന. സഹോദരങ്ങള്‍ – അസ്‍മില്‍, ഹസ്‍നത്ത്, മുഹമ്മദ്, അന്‍ഷിഫ്.