പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മസ്‍കത്ത്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി നിട്ടൂര്‍ സ്വദേശി പനയം കോട്ടുമ്മേല്‍ കുഞ്ഞബ്‍ദുല്ല (60) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്‍ച വൈകുന്നേരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

30 വര്‍ഷമായി ഒമാനിലെ സലാലയില്‍ പ്രവാസിയായിരുന്ന അദ്ദേഹം അല്‍ അഖ്‍മറിലെ ഹോള്‍സെയില്‍ വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ – ഫസീല, മകള്‍ – ഫൈഹ.