പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

0

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ തലക്കടുത്തൂര്‍ സ്വദേശി അബ്‍ദുല്‍ ഖാദര്‍ ചുള്ളിയില്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായത്. 30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.