പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സലീന മൻസിലിൽ ഷറഫുദ്ദീൻ (56) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഞായറാഴ്ച്ച മരിച്ചത്. 17 വർഷമായി അൽ ഹസയിലെ ഒരു ബഖാലയിൽ ജീവനക്കാരനായിരുന്നു ഷറഫുദ്ദീൻ. ഇവിടെ ജീവകാരുണ്യ സേവനരംഗത്ത് സജീവമായിരുന്നു.

കല്ലറ നിവാസികളായ പ്രവാസികളുടെ വാട്സ്ആപ് കൂട്ടായ്മയായ ജി.സി.സി സൗഹൃദ വേദിയുടെ സ്ഥാപക നേതാവുമാണ്. പിതാവ് – അബ്ദുല്ല. മാതാവ് – സൽ‍മ ബീവി. ഭാര്യ – സുലേഖ ബീവി. മക്കൾ – മുനീർ, മുഹമ്മദ്, അസ്‌ലം. മൃതദേഹം അൽ ഹസയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് നാസർ കല്ലറ, ഷാഫി കല്ലറ, അൻഷാദ് തുടങ്ങിയവർ രംഗത്തുണ്ട്.