ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

ദുബൈ: യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോഡ് തെരുവത്ത് സിറാമിക്സ് റോഡ് എല്‍.പി സ്‍കൂളിന് സമീപം താമസിക്കുന്ന കെ.എ ശംസുദ്ദീനാണ് (63) മരിച്ചത്. മുര്‍ശിദ് ബസാറില്‍ വസ്‍ത്രക്കട നടത്തുകയായിരുന്ന അദ്ദേഹം കുടുംബസമേതം ദുബൈയില്‍ താമസിക്കുകയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്‍ചയായി ചികിത്സയില്‍ കഴിഞ്ഞുവരവെയായിരുന്നു അന്ത്യം. ഭാര്യ – ത്വാഹിറ. മക്കള്‍ – ശംസീര്‍, അബ്‍ദുല്ല, ജുമാന, ശബ്‍നം. മരുമകന്‍ – തുഫൈല്‍ ആരിക്കാടി. അല്‍ ഖിസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.