പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

0

ദുബായ്: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. വയനാട് കല്‍പറ്റ പുല്‍പാറയില്‍ പിലാതോട്ടത്തില്‍ മുഹമ്മദ് ഷമീല്‍ (28) ആണ് മരിച്ചത്. പിതാവ് – സലീം. മാതാവ് – റംല.

ഷമീലിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ ദുബായ് പൊലീസ് യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ നസീര്‍ വാടാനപ്പള്ളിയുടെ സഹായം തേടിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.