ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; നല്‍കുന്നത് ഡിസംബറിലേത്

0

ഡിസംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ്. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത്. 2000 കോടി സമാഹകരിക്കാന്‍ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 900 കോടിയാണ് വേണ്ടത്.

രണ്ടു മാസത്തെ കുടിശിക നല്‍കാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ പെന്‍ഷന്‍ എത്തി തുടങ്ങും.