
കൊലാലമ്പൂര്‍ : നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതിയ്ക്കായി മലേഷ്യ എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചു.ഇന്ത്യയിലെയും മലേഷ്യയിലെയും വ്യോമയാന കാര്യാലയം ഇക്കാര്യം സ്ഥിരീകരിച്ചു.മലേഷ്യന്‍ മന്ത്രാലയം അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ സര്‍വീസ് തുടങ്ങുവാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ട മലേഷ്യ വിമാനകമ്പനി സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായാണ് കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കിയത്.എന്നാല്‍ വിജയകരമായി സര്‍വീസ് നടന്നിരുന്ന കൊച്ചിയിലേക്ക് വീണ്ടും എയര്‍ലൈന്‍സ് വരുന്നത് മികച്ച നിരക്കില്‍ നല്ല സേവനങ്ങള്‍ വാഗ്ദാനം നല്‍കിക്കൊണ്ടാണ്.നിലവിലുള്ളഎയര്‍ ഏഷ്യ ,മലിന്‍ഡോ എന്നീ വിമാനകമ്പനികളുമായി മത്സരിച്ചുകൊണ്ടുവേണം മലേഷ്യ എയര്‍ലൈന്‍സിന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തേണ്ടിവരുക.