മലിൻഡോ എയര്‍ തിരുവനന്തപുരം-മലേഷ്യ സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു ,തീരുമാനം ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനു പിന്നാലെ

0

ക്വാലലംപുർ- തെക്കു-കിഴക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കു തിരിച്ചടിയായി മലിൻഡോ എയർലൈൻസിന്റെ തിരുവനന്തപുരം– ക്വാലലംപുർ സർവീസ് നിർത്തുന്നു.നാലര വര്‍ഷം നീണ്ടുനിന്ന സര്‍വീസ് നിര്‍ത്തുന്നതോടെ മലേഷ്യയിലേക്കുള്ള ഏക സര്‍വീസ് ഇല്ലാതാകുകയാണ്. മലിൻഡോ സർവീസ് ജൂൺ 7 മുതലാണു നിർത്തലാക്കുന്നത്. മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ, തായ്‌ലൻഡ്,ചൈന  ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു മലിൻഡോയുടെ കണക്‌ഷൻ സർവീസ്.കുറഞ്ഞ നിരക്കും ,മികച്ച സര്‍വീസും നല്‍കുന്ന മലിൻഡോയില്‍ ബിസിനസ് ക്ലാസ്സും ടിക്കറ്റുകളും ലഭ്യമായിരുന്നു.ഇതോടെ തെക്ക്കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന ബിസിനസ്സുകാര്‍ക്കും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.  

കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളുടെയും ഇഷ്ട സർവീസ് ആയിരുന്നു ഇത്. തമിഴ്നാട്ടിൽ നിന്ന് മലേഷ്യയിലേയ്ക്കുള്ള സ്ഥിരം യാത്രക്കാരും ഈ സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. മികച്ച സർവീസും കുറഞ്ഞു നിരക്കുമായിരുന്നു മലിൻഡോയുടെ ആകർഷണീയത. 4 വർഷം മുൻപു തുടങ്ങിയ സർവീസ് യാത്രക്കാർ കുറഞ്ഞതിനെത്തുടർന്നാണ് അവസാനിപ്പിക്കുന്നത്. തിരക്കുള്ള സമയത്തുപോലും 60 ശതമാനത്തിലധികം യാത്രക്കാർ എത്തുന്നില്ലെന്നും കുറഞ്ഞ നിരക്കിൽ സർവീസ് തുടരാൻ കഴിയില്ലെന്നുമാണ് സർവീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് മലിൻഡോ അധികൃതരുടെ വിശദീകരണം.വര്‍ഷങ്ങള്‍ക്കുമുന്നെ എയര്‍ഏഷ്യയും തിരുവനന്തപുരം സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നു .ഇതോടെ തെക്ക് കിഴക്കന്‍ രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് സര്‍വീസ് നടത്തുന്ന ഏക എയര്‍ലൈന്‍സ് ഫ്ലൈസ്കൂട്ട് ആയിരിക്കും. സ്കൂട്ട് സര്‍വീസുകള്‍ ആരംഭിച്ചതുമുതല്‍ സിംഗപ്പൂര്‍ ,ഓസ്‌ട്രേലിയ , തായ്‌ലാന്ഡ് എന്നിവിടങ്ങളിലെ യാത്രക്കാര്‍ മലിൻഡോയെ ഉപേക്ഷിച്ചതും സര്‍വീസ് അവസാനിപ്പിക്കുന്ന തീരുമാനത്തിലേക്ക് അധികൃതരെ എത്തിക്കുകയായിരുന്നു.