പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

0

റിയാദ്: മക്കയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മമ്പാട് നടുവക്കാട് മാളിയേക്കല്‍ സ്വദേശി നജീബ് എന്ന മാനു (52) ആണ് മരിച്ചത്. 27 വര്‍ഷങ്ങളായി മക്ക മസ്ജിദുല്‍ ഹറാമിന് സമീപം ഐസ്‌ക്രീം കടയില്‍ ജോലി ചെയ്യുകയായിരുന്നു. കുറച്ച് ദിവസമായി പനിയും ഷുഗര്‍ നിലയുടെ വ്യതിയാനവും മൂലം താമസ്ഥലത്ത് വിശ്രമത്തിലായിരുന്നു.

ഞായറാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു. ഭാര്യ: മുംതാസ്, മക്കള്‍: ഇബാദ്, ഇന്‍ഷാദ്, ഇഷാം. പിതാവ്: സീതിക്കോയ, മാതാവ്: നബീസ.