അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട; രോഗിയായ അമ്മയെ മകന്‍ തന്നെ ടെറസില്‍ നിന്ന് താഴേയ്ക്കിട്ടുകൊന്നു; പക്ഷെ തെളിവുകള്‍ സത്യം പറഞ്ഞു

1

അസുഖ ബാധിതയായ അമ്മയെ ബില്‍ഡിങ്ങിനു മുകളില്‍ നിന്നു തള്ളിയിട്ടു മകന്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്‌കോട്ടിലാണ്  രോഗിയായ അമ്മയെ മകന്‍ കൊലപ്പെടുത്തിയത്. ജയശ്രീ ബെന്‍ ടെറസിന് മുകളില്‍ നിന്ന് കാല്‍ തെറ്റി വീണു എന്നായിരുന്നു  ആദ്യം എല്ലാവരും വിശ്വസിച്ചത്. എന്നാല്‍ സിസിടിവി ദ്രിശ്യങ്ങള്‍ ആണ് സത്യം പുറത്തു കൊണ്ട് വന്നത്.

അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട അമ്മ കാരണം, എനിക്കു സന്തോഷമില്ല, അമ്മയെ കൊലപ്പെടുത്താൻ കൊണ്ടു പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാള്‍ അമ്മയോടു പറഞ്ഞ്. ശേഷം അമ്മ തങ്ങളുടെ സ്വന്തം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഇതോടെ ആത്മഹത്യക്കു കേസ് എടുത്തു പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ലഭിച്ച ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യമായി അന്വേഷണമാരംഭിക്കുകയായിരുന്നു. തുടര്‍ന്നു കെട്ടിടത്തില്‍ നിന്നു ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ ഇയാള്‍ അസുഖബാധിതയായ അമ്മയെ ടെറസിലേയക്കു പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. ഇതോടെ അസുഖ ബാധിതയായ ഇവര്‍ക്കു തനിയേ നടന്നു ടെറസില്‍ എത്താന്‍ സാധിക്കില്ല എന്നു തെളിയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളാണ് സന്ദീപ് നത്വാനിയെന്ന 36കാരനായ അസി.പ്രൊഫസറുടെ ക്രൂരകൃത്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 64 വയസ് പ്രായമുണ്ടായിരുന്ന അമ്മ ജയശ്രീ ബെന്നിനെ ഇയാള്‍ ടെറസില്‍ നിന്ന് താഴേയ്ക്കിട്ടത്. ഒരു ഫാര്‍മസി കോളേജില്‍ അധ്യാപകനാണ് സന്ദീപ്. രോഗിയായ അമ്മയെ പരിചരിക്കുന്നതിലെ മടുപ്പ് കാരണമാണ് സന്ദീപ് ഇത് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.