ഇതാണോ ടൂറിസ്റ്റുകളുടെ സ്വര്‍ഗമായ മലേഷ്യ ?മലേഷ്യയിലെ ജോഹോറില്‍ പോലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം അകലെ നടന്ന കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്

0

ജോഹോര്‍ ബാഹ്രു: മലേഷ്യയിലെ സിംഗപ്പൂര്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള ജോഹോറില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത് .ധാരാളം ആളുകളുടെ മുന്നില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് ഒരാളെ കത്തികൊണ്ട് കുത്തിയശേഷം രണ്ടുതവണ വണ്ടി കയറ്റിയിറക്കി കൊല്ലുന്ന ദ്രിശ്യമാണ് ഓണ്‍ ലൈനില്‍ പരക്കുന്നത്.ഒരാള്‍പോലും ആക്രമണം നടക്കുന്ന സമയത്ത്  രക്ഷിക്കാനായി ശ്രമിച്ചതായും കാണുന്നില്ല.പോലീസ് സ്റ്റേഷനില്‍ നിന്ന്  500 മീറ്റര്‍ മാത്രം അകലെയാണ് വച്ചാണ് ഈ സംഭവം നടന്നതെന്ന് പറയുമ്പോള്‍ മലേഷ്യയിലെ സുരക്ഷയെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരിക്കുന്നു.ലോകത്തിലെ തന്നെ കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള സിറ്റികളില്‍ മലേഷ്യയിലെ പല നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.