മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു

0

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മഞ്ജുവാര്യർ. ഈ വാർത്ത അറിഞ്ഞതുമുതൽ ആരാധകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ദ പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങളിപ്പോൾ വൈറലായി കൊണ്ടിരിക്കയാണ്. ‘സ്വപ്‌നങ്ങള്‍ എന്നെങ്കിലും ഒരുനാള്‍ പൂവണിയും’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, കോക്ക്‌ടെയിൽ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകൻ ജോഫിന്‍റേത് തന്നെയാണ് കഥ.