നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

0

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ഇന്ന് രാവിലെ കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. 2003 ൽ എന്‍റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തിയത്.

2015 ൽ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കി. മോഹൻലാൽ ചിത്രം ബിഗ്ബ്രദറിലാണ് വിഷ്ണു ഒടുവിലെത്തിയത്.