ഞാന്‍ നിന്നെ സ്നേഹിക്കുന്നു’; തൃഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ചാര്‍മി കൗര്‍

0

തെന്നിന്ത്യയുടെ പ്രിയ നായികയാണ് തൃഷ കൃഷ്ണന്റെ 36 റാം പിറന്നാൾ ദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ തൃഷയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

അതിനിടെ താരത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് നടി ചാര്‍മി കൗര്‍. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ വിവാഹാഭ്യര്‍ത്ഥന.

ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത്നിയമപരമായി അനുവദനീയമാണ്)’- ചാര്‍മി കുറിച്ചു.തൃഷയ്ക്കൊപ്പമുള്ള ചിത്രവും ചാര്‍മി പോസ്റ്റ് ചെയ്തതിരുന്നു. ഏതായാലും താരത്തിന്‍റെ ട്വീറ്റിന് നന്ദിയറിച്ച് തൃഷയും രംഗത്തെത്തിയിട്ടുണ്ട്.

96 ലെ ജാനുവായി ഒരു വൻ തിരിച്ചുവരവുനടത്തി തൃഷ വീണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടി കഴിഞ്ഞു.96 ലെ ജാനുവിനെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമാവുകയും ചെയ്തിരുന്നു.ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, 1818 തുടങ്ങിയവയാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.