കൂടുതൽ കരുത്ത്, മികച്ച ഇന്ധനക്ഷമത; ഓൾട്ടോയ്ക്ക് പുതിയ രൂപവുമായി മാരുതി സുസുക്കി

0

ഇന്ത്യൻ റോഡുകളെ കീഴടക്കാൻ പുതുപുത്തൻ രൂപത്തിലും ഭാവത്തിലും ആൾട്ടോ എത്തിക്കഴിഞ്ഞു. അടുത്ത വർഷം നിലവിൽ വരുന്ന ബിഎസ് 6 സുരക്ഷാനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, മൊത്തത്തിൽ മിനുക്കുപണികൾ നടത്തിയാണ് ആൾട്ടോയുടെ റീഎൻട്രി. ബിഎസ് 6 നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ ചെറുകാർ എന്ന പേര് ഓൾട്ടോയ്ക്ക് സ്വന്തമാവുകയും ചെയ്തു.

പഴയ ഓള്‍ട്ടോ 800 നേക്കാള്‍ കൂടുതല്‍ മൈലേജുമായാണ് പുതിയ കാര്‍ എത്തിയതെന്നാണ് കമ്പനി അറിയിക്കുന്നത്. ഇന്ത്യൻ റോഡുകളുടെ രോമാഞ്ചത്തെ ഒന്നുകൂടി സുരക്ഷിതവും ദൃഢവുമാക്കിയിരിക്കയാണ് മാരുതി.ബിഎസ്6 എൻജിൻ നിലവാരം വരാൻ ഒരുവർഷം ബാക്കി നിൽക്കെയാണ് മാരുതി ചെറുകാറായ ഓൾട്ടോയെ ബിഎസ് 6 റെഡി എൻജിനുമായി പുറത്തിറക്കുന്നത്.

പുതിയ ഗ്രില്ലും ബംബറും ഷാർപ്പായ ഹെഡ്‌ലാംപും സൈഡ് ഫെൻഡറുകളുമുണ്ട്. ഡ്യുവൽടോൺ ഇന്റീരിയർ, പുതിയ ർഡ് ഡിസൈൻ തുടങ്ങിയ നിരവധി മാറ്റങ്ങളുണ്ട് ഇന്റീരിയറിൽ. സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, റിവേഴ്സ് പാർക്കിങ് സെൻസറുകൾ, എയർബാഗ്, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവയുമുണ്ട്.ബ്ലൂടൂത്ത് വഴി ഫോണുമായി കണക്റ്റ് ചെയ്യാവുന്ന സ്മാർട്ട് പ്ലേ ഡോക്കാണ് പുത്തൻ ഓൾട്ടോയുടെ മറ്റൊരു പ്രത്യേകത.

ഒരു ലിറ്റര്‍ പെട്രോളില്‍ 24.7 കിലോമീറ്റ് മൈലേജ് ഓള്‍ട്ടോ നല്‍കും എന്നാണ് കമ്പനിയുടെ അവകാശവാദം. മുന്നിലും പിന്നിലും ഉള്‍ഭാഗത്തും മാറ്റങ്ങളുമായിട്ടായിട്ടാണ് പുതിയ ഓള്‍ട്ടോ 800 എത്തിയത്. പുതിയ ഹെഡ്‌ലാമ്പ്, ഗ്രില്ലുകള്‍, പുതുക്കിയ മുന്‍പിന്‍ ബമ്പര്‍ എന്നിവ കാറിന്റെ പ്രത്യേകതയാണ് .ഉടൻ നിലവിൽ വരുന്ന ക്രാഷ് ടെസ്റ്റ് പെഡസ്ട്രിയൻ സേഫ്റ്റി റെഗുലേഷൻ എന്നീ നിബന്ധനകൾ വിജയിക്കുംവിധമാണ് ഓൾട്ടോയെ മാരുതി പുറത്തിറക്കിയിരിക്കുന്നത്.പഴയ മോഡലിനെക്കാള്‍ 35 എംഎം നീളവും കാറിന് കൂടിയിട്ടുണ്ട്. കൂടാതെ രണ്ട് പുതിയ കളറുകളും പുതിയ മോഡലിനുണ്ട്. എന്നാല്‍ മൈലേജ് വര്‍ദ്ധിപ്പിച്ചതൊഴിച്ച് എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 796 സിസി എൻജിനാണ് പുതിയ ഓൾട്ടോയ്ക്ക് കരുത്തേകുന്നത്. 69 എൻഎം ടോർക്കും 35.3 കിലോവാട്ട് കരുത്തും നൽകും.

ഇത്തരത്തിൽ രൂപത്തിലും ഭാവത്തിലും സുരക്ഷയിലും അടിമുടി മാറി ആൾട്ടോ വിപണിയിലെത്തുമ്പോൾ പത്തിന് മടങ്ങു ഊർജ്ജസ്വലതയോടെ വിപണി കീഴടക്കി മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് മാരുതി.

കൊച്ചി എക്‌സ് ഷോറൂം വില
സ്റ്റാന്‍ഡേര്‍ഡ് 2.59 ലക്ഷം രൂപ
സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷന്‍ 2.66 ലക്ഷം രൂപ
എല്‍എക്‌സ് 2.94 ലക്ഷം രൂപ
എല്‍എക്‌സ് ഓപ്ഷന്‍ 3.04 ലക്ഷം രൂപ
എല്‍എക്‌സ്‌ഐ 3.20 ലക്ഷം രൂപ
എല്‍എക്‌സ്‌ഐ ഓപ്ഷന്‍ 3.26 ലക്ഷം രൂപ
വിഎക്‌സ്‌ഐ 3.40 ലക്ഷം രൂപ
വിഎക്‌സ്‌ഐ ഓപ്ഷന്‍ 3.46 ലക്ഷം രൂപ.