റഷ്യയിൽ കണ്ണൂർ, കൊല്ലം സ്വദേശികളായ എംബിബിഎസ് വിദ്യാർഥികൾ തടാകത്തിൽ മുങ്ങിമരിച്ചു

0

റഷ്യയിലെ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ വിദ്യാർഥികൾ ആയിരുന്നു. യൂണിവേഴ്സിറ്റിക്കു സമീപമാണ് തടാകം. സുഹൃത്തുക്കളോടൊപ്പമാണ് തടാകം കാണാൻ പോയത്. 6 മാസത്തിനകം പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. സിദ്ധാർഥ് കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിൽ വന്നിരുന്നു. മൃതദേഹം ചൊവ്വാഴ്ച റഷ്യയിൽനിന്നു അയച്ച് ദുബായ് വഴി ബുധനാഴ്ച നാട്ടിലെത്തിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. സന്ധ്യ സുനിൽ ആണ് സിദ്ധാർഥിന്റെ മാതാവ്. സഹോദരി; പാർവതി സുനിൽ.

മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ മകളാണ് പ്രത്യുഷ. റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. താനടക്കം അഞ്ച് സുഹൃത്തുക്കൾ തടാകം കാണാൻ പോകുന്നുവെന്ന് പ്രത്യുഷ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അ‍ഞ്ചംഗ സംഘത്തിൽ ചിലരെ തടാകത്തിൽ കാണാതായെന്നും അതിൽ പ്രത്യുഷ ഉൾപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രി യൂണിവേഴ്സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.