പെണ്ണെ നീ പ്രതികരിക്കുക; ‘മീ ടു’ ഹാഷ് ടാഗ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

1

ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗികാക്രമണത്തിനു ഇരയായവരാണ് അധികം സ്ത്രീകളും. വീടുകള്‍ക്കുള്ളിലോ പൊതുസ്ഥലങ്ങളിലോ എവിടെയെങ്കിലും വെച്ചു ഒരിക്കലെങ്കിലും തെറ്റായ ഒരു നോട്ടമോ സ്പര്‍ശനമോ അനുഭവിച്ചിട്ടുള്ളവര്‍ ആണ് മിക്ക വനിതകളും. ചിലര്‍ പ്രതികരിക്കും, ചിലര്‍ ഭയം കൊണ്ട് നിശബ്ദരാകുന്നു. എല്ലാവര്ക്കും ഇതിനെതിരെ ശബ്ധിക്കണമെന്നു ആഗ്രഹമുണ്ട്. എങ്കിലും ചില സാഹചര്യങ്ങള്‍ സ്ത്രീകളെ നിശബ്ദരാക്കുന്നു.

ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് തരംഗമായിരിക്കുകയാണ് #me too എന്ന ഹാഷ് ടാഗ്. ഹോളിവുഡ് താരം അലൈസ മിലാനോയാണ് ഇതിന് തുടക്കമിട്ടത്. സ്ത്രീകള്‍, അവര്‍ നേരിട്ടിരിക്കുന്ന അതിക്രമങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അലൈസയുടെ ട്വീറ്റ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എത്രത്തോളം ഗൗരവം നിറഞ്ഞ വിഷയമാണെന്ന് ജനങ്ങളെ അറിയിക്കാന്‍ അത് ഉപകരിക്കുമെന്നും അലൈസ ട്വീറ്റ് ചെയ്തു.ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും മീ ടു ഹാഷ് ടാഗ് ഏറ്റെടുത്തു. രാജ്യഭേദമന്യേയാണ് ആളുകള്‍ പ്രതികരിച്ചത്. അനുഭവം തുറന്നു പറഞ്ഞവരില്‍ സെലബ്രിറ്റികളുമുണ്ട്.