‘മീ ടൂ’ വിവാദം ഗൂഗിളിലും; ആന്‍ഡ്രോയിഡിന്റെ പിതാവ് അടക്കം 43 ജീവനക്കാര്‍ പുറത്ത്

0

‘മീ ടൂ’ വെളിപ്പെടുത്തുലാംയി ബന്ധപെട്ടു പുറത്താക്കല്‍ ഗൂഗിളിലും. ലൈംഗീകാതിക്രമത്തെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ 48 ജീവനക്കാരെ പുറത്താക്കിയെന്ന വെളിപ്പെടുത്തലുമായി ഗൂഗിള്‍. ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിന്‍ അടക്കം ഇത്തരത്തില്‍ 13 പേരും മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നല്‍കാതെയാണ് പുറത്താക്കിയതെന്നും ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയത്.

2014 ഒക്ടോബറിലാണ് റൂബിന്‍ ഗൂഗിളിനോട് വിട പറഞ്ഞത്. 
90 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായി നല്‍കി രാജകീയ യാത്രയയ്പ്പായിരുന്നു അന്നു റൂബിനു ലഭിച്ചത്. എന്നാല്‍ റൂബിന്‍ പുറത്തുപോയതല്ല. ഗുരുതരമായ ലൈംഗികാരോപണത്തെ തുടര്‍ന്നു ഗൂഗിള്‍ പുറത്താക്കിയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലാറി പേജ് റൂബിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ ഇത്രകാലം മൂടിവച്ച രഹസ്യം പുറത്തുവിട്ടത്.

‘മീ ടൂ’ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗൂഗിളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നടപടികള്‍ ശക്തമാക്കുന്നു എന്ന് അറിയിച്ചുകൊണ്ട് സിഇഒ സുന്ദര്‍ പിച്ചെ ജീവനക്കാര്‍ക്കയച്ച കത്തിലൂടെയാണു വെളിപ്പെടുത്തലുകള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.