പരമ്പരാഗത അറബ് വധുവിന്റെ രൂപത്തിലൊരു കേക്ക് സുന്ദരി; ‘ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്’

0

പരമ്പരാഗത അറബ് വധുവിന്റെ വേഷത്തിലൊരു കേക്ക് കണ്ടിട്ടുണ്ടോ? എങ്കില്‍ ദുബായിലെ ബ്രൈഡ് ഷോയിലെത്തിയാല്‍ മതി.ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈനര്‍ ഡെബ്ബി വിംഗാമാണ് ഈ കേക്ക് നിര്‍മ്മിച്ചത്.

പരമ്പരാഗത അറബ് വധുവിന്റെ രൂപമാണ് ഈ കേക്ക് സുന്ദരിക്ക്. വെളുത്ത നിറത്തിലുള്ള അഞ്ച് വജ്രങ്ങളും കേക്കിലുണ്ട്. ഇവയ്ക്ക് ഒരോന്നിനും 200,000 ഡോളര്‍ വിലവരും.’ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്’ എന്നാണ് കേക്കിനു പേരിട്ടിരിക്കുരുന്നത്.

യു എ ഇയിലെ തന്റെ ക്ലയന്റുകളില്‍ നിന്നാണ് ഡയമണ്ടുകള്‍ വാങ്ങിയതെന്ന് ഡെബ്ബി പറയുന്നു. 50 കിലോയുടെ ഫോണ്ടന്റ് ഐസിംഗും 25 കിലോയുടെ ചോക്കലേറ്റും കേക്ക് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. യുഎഇയുടെ സംസ്‌കാരം തന്നില്‍ സ്വാധീനം ചെലുത്തിയതുകൊണ്ടാണ് അതു കൊണ്ടാണ് ഇത്തരം കേക്ക് നിര്‍മിച്ചതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.