ആന്‍ഡ്രൂ ഗാസ്കലിന് ഇത് പുനര്‍ജന്മം

0

രണ്ടാഴ്ച മുമ്പ് മലേഷ്യയിലെ ബോര്‍ണിയോയില്‍ നിന്ന് കാണാതായ ഓസ്ട്രേലിയന്‍ സഞ്ചാരിആന്‍ഡ്രൂ ഗാസ്കലിനെ ജീവനോടെ കണ്ടെത്തി. കാട്ടിനുള്ളില്‍ നിന്നാണ് ആന്‍ഡ്രുവിനെകണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. മുളു നാഷണല്‍ പാര്‍ക്കില്‍ ട്രെക്കിംഗ് ചെയ്ത് കൊണ്ടിരുന്ന ആന്‍ഡ്രൂവിനെ പൊടുന്നനെ കാണാതാകുകയായിരുന്നു.

_92207558_14560225_1180414582023941_1470456100201320300_o
ടസ്മാനിയയില്‍ നിന്നുള്ള യുവ എന്‍ജിനീയറാണ് 26 കാരനായ ആന്‍ഡ്രൂ. 60 അംഗ സംഘം നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവിലാണ് നിബിഡ വനത്തില്‍നിന്ന് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കുടുംബവും ആസ്ട്രേലിയന്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്സും ആന്‍ഡ്രൂ സുരക്ഷിതനാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. മിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ ഇപ്പോള്‍.