മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

0

മോഹനന്‍ വൈദ്യര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കരമന കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. ചേര്‍ത്തല സ്വദേശിയാണ്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുണ്ടായി. രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.