ഇനി ശരീരഗന്ധത്തിൽനിന്ന് കോവിഡ് തിരിച്ചറിയാം: ഉപകരണവുമായി ഗവേഷകര്‍

1

ലണ്ടൻ: ഇനി ശരീര ഗന്ധത്തിൽനിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാം. ‘കോവിഡ് അലാറം’ എന്നു വിളിക്കുന്ന ഉപകരണം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽ.എസ്.എച്ച്.ടി.എം.), ഡർഹാം സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ പഠനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

കൊറോണ വൈറസിന്റെ സാന്നിധ്യം ശരീര ഗന്ധത്തില്‍ നിന്നും തിരിച്ചറിയുന്ന കോവിഡ് അണുബാധക്ക് ഗന്ധമുണ്ടെന്നും വ്യക്തിയുടെ ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ സെന്‍സറുകള്‍ക്ക് കണ്ടെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു. ഉപകരണം ബ്രിട്ടനിലെ ഗവേഷകര്‍ പരീക്ഷിച്ചു. ‘കോവിഡ് അലാറം’ എന്ന ഉപകരണത്തിന് പിന്നില്‍ ഡര്‍ഹാം സര്‍വകലാശാല, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ്.

സ്രവ പരിശോധന ഇല്ലാതെ കോവിഡ് രോഗിയെ തിരിച്ചറിയാനാകുമെന്നാണ് പറയുന്നത്. സീലിങ്ങില്‍ ഘടിപ്പിക്കുന്ന ഉപകരണം മുറിയില്‍ കോവിഡ് ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ 15 മിനിറ്റില്‍ കണ്ടെത്തും. 98 മുതല്‍ 100 ശതമാനം വരെ കൃത്യമായ ഫലമാണ് ‘കോവിഡ് അലാറം’ പീരക്ഷണത്തില്‍ നല്‍കിയത്.

കോവിഡ് ബാധിച്ചതും അല്ലാത്തതുമായ 54 പേരിൽ നടത്തിയ പഠനം വിജയമായിരുന്നുവെന്ന് ഗവേഷകർ അവകാശപ്പെട്ടു. റോബോ സയന്റിഫിക് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന് സ്രവപരിശോധന ഇല്ലാതെതന്നെ കോവിഡ് രോഗിയെ കണ്ടെത്താനാകും. രോഗബാധിതനായ ഒരാൾ മുറിയിലുണ്ടോയെന്ന് കണ്ടെത്തുന്നതിന് 30 മിനിറ്റിലെ വായു വിശകലനഫലങ്ങൾ മതിയാകുമെന്ന് ഗവേഷകർ പറയുന്നു.