വീട്ടില്‍ ജൈവ കൃഷി പരീക്ഷണവുമായി മോഹന്‍ലാല്‍

0

ലോക്ക് ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി.

ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു മോഹൻലാൽ. പാവയ്ക്ക, പയർ, വെണ്ടയ്ക്ക തക്കാളി,വഴുതന തുടങ്ങിയ നിരവധി തരങ്ങളാണ് ലാലിൻറെ തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നത്.

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാല്‍. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറ ക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്.