വിമാനത്തില്‍ ലൈംഗികാതിക്രമം; പെരിന്തല്‍മണ്ണ സ്വദേശിക്കെതിരേ യുവതിയുടെ പരാതി

0

മലപ്പുറം: വിമാനത്തില്‍ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്‌കറ്റില്‍നിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്ത യുവതിയാണ് കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഉപദ്രവിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.